> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായർ ഐക്യ വേദി പ്രതിഷേധിച്ചു
- URL: https://www.vaikomvartha.com/naay-aiky-veedi-prtisseedhiccu-2/
- Published: 2026-05-17T10:36:06.000Z
- Updated: 2026-05-17T10:36:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനം നടത്തിയ പാമ്പാടി എൻ.എസ്.എസ് കരയോഗം ബാലസമാജം കുട്ടികളെയും കരയോഗം ഭാരവാഹികളെയും അധിക്ഷേപിച്ച് ഇറക്കി വിട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻസ് കൗൺസിൽ ഭാരവാഹികളുടെ നടപടിയിൽ നായർ ഐക്യവേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അടിയന്തിരയോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നായർ ഐക്യ വേദി ജില്ലാ ചെയർമാൻ വൈക്കം ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. ജ്യോതികുമാർ, അനിൽ കുമാർ, പാലാ, രാജൻ നായർ കോട്ടയം, വിനോദ് കുമാർ, കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ മിനി നന്ദകുമാർ, സോജാ ബേബി എന്നിവർ പ്രസംഗിച്ചു. കുറ്റക്കാരുടെ പേരിൽ തക്കതായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.