> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായർ ഐക്യവേദി  അവകാശ പ്രഖ്യാപന യാത്രയും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു
- URL: https://www.vaikomvartha.com/naay-aikyveedi-avkaash-prkhyaapn-yaatryun-sekrtttteerriyeerrrr-uproodhvun-snghttippikkunnu/
- Published: 2026-02-20T01:45:12.000Z
- Updated: 2026-02-20T01:45:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: നായർ ഐക്യവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 13 വരെ കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് അവകാശ പ്രഖ്യാപന യാത്രയും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു. ഇതിനായി സ്വാഗത സംഘം രൂപീകരണ യോഗം ശനിയാഴ്ച 10.30 ന് എറണാകുളം കരയോഗം ഹാളിൽ ഐക്യവേദി സംസ്ഥാന ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടും. സമസ്ത മേഖലകളിലും തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന നായർ സമുദായത്തിൻ്റെ ഉയിർത്തെഴുന്നേല്പ് ലക്ഷ്യം വച്ചു കൊണ്ടും മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകളുടെ നായർ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമുദായ ഉന്നമനത്തിനുതകുന്ന ജസ്റ്റീസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യ നീതി നായർ സമുദായ അംഗങ്ങൾക്കും ലഭിക്കുന്നതിനും വേണ്ടിയാണ് യാത്രയുടെ ഉദ്ദേശം.