> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായർ അവകാശ സംരക്ഷണ ജാഥ മാർച്ച് 7 മുതൽ
- URL: https://www.vaikomvartha.com/naay-avkaash-snrkssnn-jaath-maa-cc-7-mut/
- Published: 2026-02-22T08:31:12.000Z
- Updated: 2026-02-22T08:31:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ മാർച്ച് 7 മുതൽ 13 വരെ നടത്തുന്ന അവകാശസംരക്ഷണ യാത്രയുടേയും സെക്രട്ടേറിയറ്റ് മാർച്ചിൻ്റെയും ധർണയുടേയും സ്വാഗത സംഘം രൂപീകരിച്ചു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം കരയോഗം ഹാളിൽ നടന്ന യോഗത്തിൽ ഡോ.ഡി.എം. വാസുദേവൻ രക്ഷാധികാരിയായും ഡോ. മന്നത്ത് ബാലചന്ദ്രൻ ചെയർമാനായും ഡോ. വിനുകുമാർ ജനറൽ കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.  
വി.എസ്. സുഭാഷ് കോയമ്പത്തൂർ, പ്രകാശ് പടിക്കൽ മുംബൈ, ഹരികുമാർ മേനോൻ മുംബൈ, കെ.എസ്.ആർ. മേനോൻ, അഡ്വ. ഭാവന, സോജാ ഗോപാലകൃഷ്ണൻ, രാജ്മോഹൻ കൈമൾ കോട്ടയം, ഡോ ജ്യോതികുമാർ കോട്ടയം, പി.സി. നായർ, വി.എൻ. ഗോപകുമാർ വൈക്കം, ടി.ഡി. വിജയൻ നായർ, ഡോ വിനു കുമാർ എന്നിവർ പ്രസംഗിച്ചു.