> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായയുടെ ആക്രമണം: ഒരാൾക്ക് കടിയേറ്റു
- URL: https://www.vaikomvartha.com/naayyutte-aakrmnnn-oraa-kk-kttiyeerrrru/
- Published: 2026-05-29T23:43:41.000Z
- Updated: 2026-05-29T23:43:41.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ആറാട്ടുകുളങ്ങര അഗ്നിരക്ഷസേന കേന്ദ്രത്തിന് സമീപം ഒരാളെ കടിക്കുകയും നിരവധി പേരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നായ പശുവിനെ ആക്രമിക്കുന്നതിനിടെ പശുവിൻ്റെ തൊഴിയേറ്റ്ചത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു നായയുടെ ആക്രമണം. കടിയേറ്റ കാട്ടുതാറ്റിൽ ഹരി എന്ന 56 കാരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടി.

0:00 

/1:23 

1× 

  
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ യായിരുന്നു കഴുത്തിൽ ബൽറ്റിട്ട നായ പ്രദേശത്ത് ഭീതിപരത്തിയത്. വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇരവ് ചിറതോടിന് സമീപത്തെ വഴിയിൽ വച്ച് നായ ഹരിയെ കടിച്ചത്. ഹരിയുടെ കയ്യിലുണ്ടായിരുന്ന കൂട് കടിച്ച ശേഷമാണ് നായ തുടയിൽ കടിച്ചത്. പിന്നീട് അത് വഴി പോകുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിച്ചനായ ഇവരുടെ കൈയ്യിലുണ്ടായിരുന്ന കൂടുകൾ കടിച്ചെടുത്തു. പിന്നീട് പറമ്പിൽ കെട്ടിയിരുന്ന കൊണ്ടനാട്ട് തറ ജോയിയുടെ പശുവിൻ്റെ മുതുകിൽ ചാടികയറി കടിക്കാൻ ശ്രമിച്ചു. എന്നാൽ കടിയേൽക്കുന്നതിന് മുമ്പ്‌തന്നെ പശു നായെ തൊഴിച്ച് തെറിപ്പിച്ചു. തൊഴിയേറ്റ് തെറിച്ച് വീണ നായ ചത്തതായി നാട്ടുകാർ പറഞ്ഞു. ആറാട്ടുകുളങ്ങരയിൽ പതിനൊന്നാം വാർഡിലും സമീപ പ്രദേശങ്ങളും നായ് കൂട്ടങ്ങളുടെ ശല്യം ഏറെക്കാലമായി ഉണ്ടെന്ന് പ്രദേശവാസിക പറഞ്ഞു. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുടെ നേരെയടക്കം നായ് കൂട്ട ആക്രമണ സാധ്യത ഉണ്ടെന്നും നായ്ക്കളെ ഒഴിവാക്കാൻ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.