> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായർ ഐക്യവേദി അംഗത്വ വിതരണവും താക്കോൽദാനവും ഓഗസ്റ്റ് 9-ന് വൈക്കത്ത്
- URL: https://www.vaikomvartha.com/nair-aykyavedi-kerala/
- Published: 2026-08-05T04:27:14.000Z
- Updated: 2026-08-05T04:27:14.000Z
- Description: നായർ ഐക്യവേദിയുടെയും മന്നം പ്രതികരണ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന നായർ ഐക്യവേദിയുടെ അംഗത്വ വിതരണവും നിർദ്ധന കുടുംബത്തിനുള്ള വീടിന്റെ താക്കോൽദാനവും ഓഗസ്റ്റ് 9-ന് വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും.
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം**:** നായർ ഐക്യവേദിയുടെയും മന്നം പ്രതികരണ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന നായർ ഐക്യവേദിയുടെ ആദ്യ അംഗത്വ വിതരണവും നിർദ്ധന കുടുംബത്തിനുള്ള വീടിന്റെ താക്കോൽദാനവും ഓഗസ്റ്റ് 9-ന് വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ നായർ ഐക്യവേദി രക്ഷാധികാരി ഡോ. ഡി.എം. വാസുദേവൻ, മന്നത്താചാര്യന്റെ ചെറുമകൻ ഡോ. മന്നത്ത് ബാലചന്ദ്രന് ആദ്യ അംഗത്വം നൽകി അംഗത്വ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും. ഐക്യവേദിയുടെ ധനസഹായത്തോടെ പണിപൂർത്തിയാക്കിയ തോട്ടകം പുത്തൻപുരയിൽ ശിവപ്രസാദിന്റെ വീടിന്റെ താക്കോൽദാനവും, നിർദ്ധനർക്കുള്ള വിവാഹ-ചികിത്സാ സഹായ വിതരണവും ഇതോടൊപ്പം ഡോ. ഡി.എം. വാസുദേവൻ നിർവ്വഹിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-26.jpg)

എൻ.എസ്.എസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥത കാരണവും സർക്കാരുകളുടെ അവഗണന മൂലവും തകർച്ചയിലായ നായർ സമുദായത്തെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നായർ ഐക്യവേദി പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മന്നം പ്രതികരണ വേദി പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് മണിക്കുട്ടൻ, മഹാരാഷ്ട്ര എൻ.എസ്.എസ് പ്രസിഡന്റ് ഹരികുമാർ മേനോൻ, വിജയൻ നായർ, ഡോ. വിനുകുമാർ, അഡ്വ. ഭാവന എന്നിവർ ചടങ്ങിൽ സംസാരിക്കും. സെക്രട്ടറി വി.എൻ. ഗോപകുമാർ സ്വാഗതവും ഖജാൻജി വിനോദ് കുമാർ നന്ദിയും പറയും.