> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് മന്നം പ്രതികരണ വേദിയുടെയും നായർ ഐക്യവേദിയുടെയും സംയുക്ത സമ്മേളനം നടന്നു
- URL: https://www.vaikomvartha.com/nair-aykyavedi-vaikom-samelanam/
- Published: 2026-08-10T07:37:37.000Z
- Updated: 2026-08-12T12:59:23.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: വൈക്കത്ത് മന്നം പ്രതികരണ വേദിയുടേയും നായർ ഐക്യവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ശംഖനാദമെന്ന പേരിൽ നായർ സമുദായംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നായർ ഐക്യവേദി രക്ഷാധികാരി ഡോക്ടർ സി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. 

മന്നത്താചാര്യൻ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് സവർണ ജാഥ നടത്തി വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം നൽകിയത് പോലെ വൈക്കത്ത് നടക്കുന്ന നായർ കൂട്ടായ്മ ചരിത്ര സംഭവമാകുമെന്ന് ഡോക്ടർ സി.എം. വാസുദേവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മന്നം പ്രതികരണ വേദി പ്രസിഡൻ്റ് എം.ജെ.കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-27.jpg)

മന്നത്താചാര്യൻ്റെ ചെറുമകൻ ഡോക്ടർ മന്നത്ത് ബാലചന്ദ്രൻ, മന്നം പ്രതികരണ വേദി സെക്രട്ടറി വി.എൻ. ഗോപകുമാർ, ആർ. മണിക്കുട്ടൻ, ഹരികുമാർ മേനോൻ, ടി.ഡി. വിജയൻനായർ, ഡോ. എസ്. വിനുകുമാർ, അഡ്വ. ഭാവന, ജി. വിനോദ് കുമാർ തുടങ്ങിയവരും സമ്മേളനത്തിൽ പ്രസംഗിച്ചു.