> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നന്മയോളം, നമ്മുടെ കേരളം സാംസ്കാരിക കൂട്ടായ്മ 22 ന്
- URL: https://www.vaikomvartha.com/nanmayolam/
- Published: 2026-05-20T13:54:20.000Z
- Updated: 2026-05-20T13:54:20.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന "നന്മയോളം, നമ്മുടെ കേരളം സാംസ്കാരിക കൂട്ടായ്മ 22 രാവിലെ 10 ന് വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം വി.വി. കനകാംബരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ നന്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് വേലിക്കകവും, കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ചന്നാപ്പള്ളിയും നിർവ്വഹിക്കും. ഗ്രാമപഞ്ചത്ത് മെമ്പർ നിർമല മാർട്ടിൻ ഗുരുവന്ദനവും, ജില്ലാ സെക്രട്ടറി ഷീല ദിലീപ് മുഖ്യപ്രഭാഷണവും നടത്തും. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ മാതാപിതാക്കന്മാരെ ആദരിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി പി.എ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സതി മണി നന്ദിയും പറയും.