> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷല്‍ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു
- URL: https://www.vaikomvartha.com/national-news-6/
- Published: 2026-10-06T16:10:21.000Z
- Updated: 2026-10-06T16:10:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ് (എ.പി.സിങ്) ഒക്ടോബർ 31-ന് വിരമിക്കുന്നതിനെ തുടർന്നാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-29.jpg)

1986-ല്‍ വ്യോമസേനയുടെ ഭാഗമായ അദ്ദേഹം മിറാഷ്-2000, മിഗ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളിലുമായി 3,500-ലധികം മണിക്കൂറുകള്‍ പറക്കല്‍ പരിചയസമ്പന്നനാണ്. കാർഗില്‍ യുദ്ധം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയില്‍ സജീവ പങ്കാളിയായിരുന്ന അശുതോഷ് ദീക്ഷിത്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള വിവിധ നിർണായക പദവികളും വഹിച്ചിട്ടുണ്ട്.