> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ അന്തരിച്ചു
- URL: https://www.vaikomvartha.com/national-news-7/
- Published: 2026-10-08T02:46:41.000Z
- Updated: 2026-10-08T02:46:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ഗോവ: ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-38.jpg)

ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായ അദ്ദേഹം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.