> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി
- URL: https://www.vaikomvartha.com/national-news/
- Published: 2026-09-25T05:24:10.000Z
- Updated: 2026-09-25T05:24:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ന്യൂദൽഹി: ബി.ജെ.പി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത, ബി.ജെ.പിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. ഉത്തർപ്രദേശിൽ നിന്നുള്ള അർചന മിശ്രയെയും നിവേദിതയ്ക്കൊപ്പം വനിതാ കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.  
2016-ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് നിവേദിത സുബ്രഹ്മണ്യം ബി.ജെ.പിയുടെ ഔദ്യോഗിക പദവികളിലേക്ക് ആദ്യമായി കടന്നെത്തുന്നത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ 2021-ലെ തിരഞ്ഞെടുപ്പിലും അവസരം നൽകിയെങ്കിലും നാമനിർദ്ദേശ പത്രിക തള്ളിപ്പോയത് തിരിച്ചടിയായിരുന്നു. തുടർന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും അവർ മത്സരിച്ചിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/d05df6f9-3141-44a1-a8a8-2b98480deab3-1_all_8904.jpg)