> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകളുടെ പരിശീലന മികവ് അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ പരിശോധിച്ചു
- URL: https://www.vaikomvartha.com/ncc-camp/
- Published: 2026-05-14T13:18:21.000Z
- Updated: 2026-05-14T13:18:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ എന്‍.സി.സി കേഡറ്റുകള്‍ക്ക് 5-ാം നമ്പര്‍ കേരള നേവല്‍ യൂണിറ്റ് കമാന്‍ഡിങ് ഓഫീസര്‍ ഹരി പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ 10 ദിവസം നീണ്ട പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ പരിശീലന സ്ഥിതിഗതികളുടെ നേട്ടങ്ങള്‍ വിലയിരുത്തുവാന്‍ അഡീഷ്ണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സി.ജി. അരുണ്‍ ക്യാമ്പ് സന്ദര്‍ശിച്ച് പരിശീലനത്തിന്റെ പുരോഗതി വിലയിരുത്തി. പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുമായി മേജര്‍ ജനറല്‍ ആശയവിനിമയം നടത്തി. ക്യാമ്പിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനുമായി സെമിനാറുകളും, കയാക്കിങ്, സെയ്‌ലിങ് പരിശീലനം, ഷൂട്ടിങ് പരിശീലനം, കള്‍ച്ചലര്‍ പ്രോഗ്രാമ്, പരേഡ്, ബോധവല്‍ക്കരണ ക്ലാസ്, ഹെല്‍ത്ത്&ഫിറ്റ്‌നസ് ട്രെയ്‌നിംങ്, എന്നിവയും നടത്തി. നഗരസഭ അധികൃതര്‍, ആരോഗ്യ വിഭാഗം, വാട്ടര്‍ അതോറിറ്റി, ഫയര്‍&സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, താലൂക്ക്&റവന്യൂ വിഭാഗം, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വിഭാഗങ്ങളുടെ സേവനവും ക്യാമ്പിന് മുതല്‍ക്കൂട്ടായി. സ്‌കൂള്‍ മാനേജര്‍ ഫാജര്‍ ആന്റണി പരവര, പ്രിന്‍സിപ്പള്‍ ഷൈനി അനിമേന്‍, കമാന്‍ഡിങ് ഓഫീസര്‍ സൗമ്യ സുരേന്ദ്രന്‍, എന്നിവരും പങ്കെടുത്തു.