> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. അജിത്തിൻ്റെ വാഹന പര്യടനം  തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിൽ
- URL: https://www.vaikomvartha.com/nda-ke-ajitt-election-vaikom/
- Published: 2026-04-02T15:23:24.000Z
- Updated: 2026-04-02T15:23:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026, #News-Gallery

വൈക്കം: എൻ.ഡി.എ. സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം തലയോലപ്പറമ്പ് ഉദയനാപുരം പഞ്ചായത്തുകളിലെ മേഖലകൾ കേന്ദ്രീകരിച്ച് നടന്നു. രാവിലെ മേഴ്സി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം തലപ്പാറ, വെട്ടിക്കാട്ട്മുക്ക്, അടിയം, ഉമാംകുന്ന്, കാർത്ത്യായിനി അമ്പലം, പള്ളിക്കവല, തലയോലപ്പറമ്പ് ടൗൺ, പഴംമ്പട്ടി, മുട്ടുങ്കൽ, വടയാർ ഇളങ്കാവ് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം ഉദയനാപുരം പഞ്ചായത്തിലെ വടയാർ പാലത്തിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ ഹെൽത്ത് സെൻ്റർ, ചിറപ്പുറം, തേനാമിറ്റം, ചട്ടമ്പിക്കവല, നേരേകടവ്, നാനാടം, ഇത്തിപ്പുഴ, അക്കരപ്പാടം വാടച്ചിറ എന്നിവിടങ്ങളിലെ പര്യടന ശേഷം അക്കരപ്പാടം പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, ലേഖ കെ.കെ., സുമേഷ് കൊല്ലേരി,വാസവൻ, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, പി.ഡി. സുനിൽ ബാബു, ഭുവനേശ്വരൻ, ജി.എസ്. വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു.