> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ
- URL: https://www.vaikomvartha.com/nda-rekha-guptha-delhi-election-vaikom/
- Published: 2026-03-30T15:18:55.000Z
- Updated: 2026-03-30T15:18:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. എൻ.ഡി.എയുടെ മഹിളാ പ്രവർത്തകരുടെ റാലിയിൽ പങ്കെടുക്കും.വൈകിട്ട് 4ന് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കുന്ന മഹിളാ റാലി തലയോലപ്പറമ്പ് ടൗണിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ. ലേഖ അദ്ധ്യക്ഷത വഹിക്കും. പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ശ്യാമള. എസ്. കുന്ദർ തുടങ്ങിയവർ സംസാരിക്കും.