> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം
- URL: https://www.vaikomvartha.com/nedumbassery-airport-crime-news/
- Published: 2026-08-06T10:10:02.000Z
- Updated: 2026-08-06T10:10:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം നടത്തിയ മലയാളി യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ കസ്റ്റഡിയിലായി. മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി കോലാലംപൂരിൽ നിന്ന് പുറപ്പെട്ട ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലായിരുന്നു ഇയാൾ അക്രമം നടത്തിയത്. യാത്രയ്ക്കിടെ ഇയാൾ പെട്ടെന്ന് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുകയായിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648976.jpg)

തടയാൻ ശ്രമിച്ചതോടെ എമർജൻസി വിൻഡോ അടിച്ച തകർക്കാനും ഇയാൾ മുതിർന്നു. ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി തടഞ്ഞു വെക്കുകയായിരുന്നു.വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ജീവനക്കാർ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പിടിയിലായ ജംഷീറിന് മാനസിക പ്രശ്‌നമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.