> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേപ്പാള്‍ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റില്‍
- URL: https://www.vaikomvartha.com/neeppaall-mu-prdhaanmntri-ke-pi-sh-m-oli-arrsrrrril/
- Published: 2026-03-28T06:19:36.000Z
- Updated: 2026-03-28T06:19:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു. നേപ്പാള്‍ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ശർമ ഒലിയെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയില്‍ നിന്നും നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 'ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് ചെയ്തത്, നിയമപ്രകാരം നടപടികള്‍ മുന്നോട്ട് പോകും,' കാഠ്മണ്ഡു വാലി പോലീസ് വക്താവ് ഓം അധികാരി പറഞ്ഞു. 'ഉറപ്പ്, ഉറപ്പ് തന്നെയാണ്, ആരും നിയമത്തിന് അതീതരല്ല'- ആഭ്യന്തര മന്ത്രി സുഡാൻ ഗുരുംഗ് പ്രതികരിച്ചു.