> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വോയ്‌സ്, എസ്.എം.എസ് പ്ലാനുകൾക്ക് ഇനി ചെലവ് കുറയും: ടെലികോം കമ്പനികൾക്ക് ട്രായിയുടെ കശന നിർദേശം
- URL: https://www.vaikomvartha.com/news-india/
- Published: 2026-09-23T15:41:54.000Z
- Updated: 2026-09-23T15:43:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ന്യൂഡൽഹി: വോയിസ് കോളുകളും എസ്എംഎസും മാത്രമുള്ള റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ നിയമ ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഈ പുതിയ റീചാർജ് പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും. തുടർന്ന് 30 ദിവസമോ അതിൽ കുറവോ ഉള്ള വോയിസ്, എസ്.എം.എസ് , ഡാറ്റ അടങ്ങുന്ന ബണ്ടിൽഡ് പ്ലാനുകളുടെ അതേ കാലാവധിയിൽ വോയിസ്-എസ്.എം.എസ് പ്ലാനുകൾ നൽകണമെന്നാണ് പുതിയ വ്യവസ്ഥ.  
മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വോയ്‌സ്‌, എസ്.എം.എസ് , ഡാറ്റ എന്നിവ ഉൾപ്പെടുന്ന സാധാരണ റീചാർജ് പ്ലാനുകളെ അപേക്ഷിച്ച് വോയിസ് ഓൺലി പ്ലാനുകൾക്ക് നിരക്കിൽ വലിയ തോതിലുള്ള കുറവുണ്ടായിരിക്കണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-1.jpg)

അതേ സമയം ബണ്ടിൽഡ് പ്ലാനിൽ നിന്നും എത്ര രൂപയുടെ കുറവുണ്ടാകണമെന്ന് ട്രായ് വ്യക്തമാക്കുന്നുമില്ല. 28 ദിവസത്തേക്ക് വോയിസ്, എസ്.എം.എസ്, ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാൻ നൽകുന്ന ടെലികോം കമ്പനികൾ 28 ദിവസത്തേക്ക് വോയിസ് -എസ്.എം.എസ് ഓൺലി പ്ലാനുകളും ഈ വ്യവസ്ഥ പ്രകാരം നൽകണം. ഈ രീതിയിൽ എല്ലാ വാലിഡിറ്റിയിലും വോയിസ്-എസ്.എം.എസ് പ്ലാനുകൾ ലഭ്യമാകും. നിലവിൽ വലിയ തുകയുടെ ദീർഘകാലത്തേക്കുള്ള വോയിസ്-എസ്.എം.എസ് പ്ലാനുകൾ മാത്രമാണ് കമ്പനികൾ നൽകുന്നത്. വോയിസ് കോൾ മാത്രം ആവശ്യമുള്ള ഉപഭോക്താക്കളും വോയ്‌സ് കോൾ, എസ്.എം.എസ്, ഇന്റർനെറ്റ്, ഒ.ടി.ടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകൾ ഉപയോഗിക്കേണ്ടിരുന്നതിന് മാറ്റം വരും . നേരെത്തെ പ്രശ്‌നം പരിഹരിക്കാൻ 2024 ൽ നിയമം ഭേദഗതി ചെയ്‌ത ട്രായ്‌, വോയിസ്-എസ്.എം.എസ് മാത്രമുള്ള ഒരു റീചാർജ് പ്ലാനെങ്കിലും നൽകാൻ നിർദേശിച്ചിരുന്നു. എന്നാൽ ടെലികോം കമ്പനികൾ വലിയ റീചാർജ് ഓപ്ഷനുകൾ മാത്രമാണ് ഇങ്ങനെ നൽകിയത്. ഹ്രസ്വകാലത്തേക്കുള്ള പ്ലാനുകൾ കൂടി വേണമെന്ന ആവശ്യത്തിലാണ് ട്രായിയുടെ നിലവിലെ നിയമഭേദഗതി.