> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നായ്ക്കൾക്ക് ഇനി ഡിജിറ്റൽ തിരിച്ചറിയൽ
- URL: https://www.vaikomvartha.com/news-kerala/
- Published: 2026-07-30T09:13:52.000Z
- Updated: 2026-07-30T09:13:52.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ് ഘടിപ്പിക്കാനുള്ള പദ്ധതി സർക്കാരിന്റെ ആലോചനയിൽ. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് വ്യാപകമാവുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-20.jpg)

അരിമണിയുടെ വലുപ്പമുള്ള കുഞ്ഞൻ ചിപ്പാകും നായ്ക്കളുടെ ചർമത്തിനടിയിൽ വയ്ക്കുക. നായ്ക്കളെ കാണാതായാൽ കണ്ടെത്താനും കൂടി ഇത് സഹായിക്കും. നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ വരെ പിഴയിടാൻ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിങ് ചട്ടങ്ങളിൽ ഭേദഗതിയും വരുത്തും.