> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഗരസഭാ പ്രദേശത്തും വെളളം കയറുന്നു
- URL: https://www.vaikomvartha.com/ngrsbhaa-prdeeshttun-velllln-kyrrunnu/
- Published: 2026-08-04T13:54:55.000Z
- Updated: 2026-08-04T13:54:55.000Z
- Description: നഗരസഭാ പ്രദേശത്തും വെള്ളം കയറുന്നു. മൂന്നാം വാർഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറുകയാണ്. പെരിഞ്ചില ഭാഗത്ത് വീടുകളിലും വീട്ടുമുറ്റത്തും വെള്ളം കയറുകയാണ്.
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭാ പ്രദേശത്തും വെള്ളം കയറുന്നു. മൂന്നാം വാർഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറുകയാണ്. പെരിഞ്ചില ഭാഗത്ത് വീടുകളിലും വീട്ടുമുറ്റത്തും വെള്ളം കയറുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. മുൻകരുതൽ സ്വീകരിക്കാൻ വാർഡ് നഗരസഭ അംഗം ഇടവട്ടം ജയകുമാർ നിർദ്ദേശിച്ചു. വെള്ളം പെട്ടെന്ന് ഉയരുകയും സഹായം ആവശ്യമായി വരികയും ചെയ്താൽ നഗരസഭയിലും വാർഡ് അംഗത്തെയും വിവരം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.