> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിഥിൻ രാജ് ആക്ഷൻ കൗൺസിൽ വൈക്കം താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം
- URL: https://www.vaikomvartha.com/nithinraj-action-council-convention/
- Published: 2026-05-11T16:27:59.000Z
- Updated: 2026-05-11T16:32:47.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിഥിൻ രാജ് ആക്ഷൻ കൗൺസിലിന്റെ വൈക്കം താലൂക്ക് കൺവെൻഷൻ നടന്നു. ആക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 

0:00 

/1:33 

1× 

മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും, ഉന്നതതല വിദ്യാഭ്യാസ മേഖലകളിൽ രോഹിത് വെന്മൂല ആക്ട് നടപ്പിലാക്കണമെന്നും നിഥിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്. ഈ മരണം ജാതികൊലയാണെന്നും, ആ നിലയിലുള്ള അന്വേഷണങ്ങളും നിയമ നടപടികളും സ്വീകരിക്കുവാനാണ് സർക്കാർ തയ്യാറാകേണ്ടത് എന്നും സണ്ണി എം. കപികാട് പറഞ്ഞു. വൈക്കത്ത് കെ.പി.എം.എസ് യൂണിയൻ ഓഫീസിൽ നടന്ന നിഥിൻരാജ് ആക്ഷൻ കൗൺസിൽ വൈക്കം താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിൽ താലൂക്ക് ചെയർമാൻ പി.കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  
പി. ഷൺമുഖൻ (ഐ.ഡി.എഫ് ), അഡ്വക്കേറ്റ് പി.ഒ. ജോൺ (എൻ.ഡി.എൽ.എഫ്), വി.കെ. രാജപ്പൻ (കെ.പി.എം.എസ്), ബൈജു ടി. ജോൺ (സി.എസ്.ഡി.എസ്സ്), എം.കെ രാജൂ (കെ.പി.എം.എസ്സ് ), ബൈജു ടി. ജോൺ (സി.എസ്സ്.ഡി.എസ്സ്), ഷാജി (കേരള ഉള്ളാട മഹാസഭ), തിലകമ്മ പ്രേംകുമാർ (എസ്സ്.സി - എസ്സ്. ടി ഓർഗനൈസേഷൻ), കണ്ണൻ (പട്ടികവർഗ്ഗ ഐക്യ വേദി), സി.ജെ. തങ്കച്ചൻ (ആദി ജനസഭ), എം.ഡി. തോമസ്സ് (ഡി.എസ്സ്.എം), ശ്രീജിത് ശശി (എ.ഡി.എഫ് ), എന്നിവരും പങ്കെടുത്തു.