> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുഖ്യമന്ത്രിക്ക് നിവേദനം നൽകി
- URL: https://www.vaikomvartha.com/nivedanam-nalki-2/
- Published: 2026-07-19T09:00:35.000Z
- Updated: 2026-07-19T13:40:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കടുത്തുരുത്തി: വൈക്കം കോടതിയുടെ അധികാര പരിധി കുറച്ച് കല്ലറ പോലീസ് സ്റ്റേഷൻ പരിധി ഏറ്റുമാനൂരിലേക്ക് മാറ്റിയതിൽ മുഖ്യമന്ത്രിക്ക് നിവേദനം. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തിന്റെ ഗസ്റ്റ് റൂമിൽ വച്ചാണ് വൈക്കം ബാർ അസോസിയേഷൻ നിവേദനം നൽകിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-45.jpg)

ബാർ അസോസിയേഷൻ പ്രസിഡന്റ് മധു എബ്രഹാം, സെക്രട്ടറി എം.ജി രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി ആഷിക് അഷറഫ്, എക്സിക്യൂട്ടീവ് അംഗം പി.ആർ പ്രമോദ്, ബാർ അസോസിയേഷൻ അംഗം സനീഷ്കുമാർ എന്നിവരും വൈക്കം എം.എൽ.എ കെ. ബിനിമോനും ചേർന്നാണ് നിവേദനം നൽകിയത്.