> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിസ്ഥിതി ദിനത്തിൽ നിവേദനം നൽകി വിദ്യാർത്ഥികൾ
- URL: https://www.vaikomvartha.com/nivedanam-nalki/
- Published: 2026-06-06T08:16:16.000Z
- Updated: 2026-06-06T08:24:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാംകടവ്: വാക്കയിൽ- അരങ്കന്താനം റോഡിൽ പുഴത്തീരമിടിഞ്ഞ് വിള്ളൽ വീണഭാഗം കണ്ടൽ ചെടികൾ നട്ട് സംരക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ.  
പാലാംകടവ് ശാന്തിനികേതൻ എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ്  
പുഴത്തീരമിടിഞ്ഞ ഭാഗത്തു വച്ച്   
മറവൻതുരുത്ത് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-1.jpg)

പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ,  
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ്, പഞ്ചായത്തംഗങ്ങളായ കെ.എസ് വേണുഗോപാൽ, പി.കെ. മല്ലിക, ബിന്ദു സുനിൽ, വനജ അനിൽകുമാർ, സ്കൂൾ മാനേജർ ടി.കെ സാബു, പ്രഥമാധ്യാപിക വിദ്യാ എൻ. ശർമ, പി.ടി.എ പ്രസിഡൻ്റ് ജസീല, വൈസ് പ്രസിഡൻറ് സുബിന, നേഴ്സറി പി.ടി.എ പ്രസിഡണ്ട് റസീന, സീഡ് കോ-ഓർഡിനേറ്റർ സൗമ്യ, അധ്യാപകരായ അബ്ദുൽ ജമാൽ, ഹണി ഹരിദാസ്, സുമയ്യ എന്നിവർ സന്നിഹിതരായിരുന്നു.