> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ
- URL: https://www.vaikomvartha.com/niyamasabha/
- Published: 2026-06-04T05:10:49.000Z
- Updated: 2026-06-04T05:10:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യു.ഡി.എഫ് വാഗ്ദാനങ്ങളിൾ ഒന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-8.jpg)

പത്തുവർഷത്തെ സർക്കാരിൻ്റെ വരുമാന ചോർച്ചയും ധൂർത്തും ധവളപത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങൾ, കേന്ദ്രത്തിൽ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കൽ, വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സർക്കാർ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്‌ഥയും വ്യക്തമാക്കുന്നത് ആണ് ധവളപത്രം.

### **ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്** 

ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്‌താവന ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-1.jpg)

ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമർശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാ വിരുദ്ധമാണെന്നും കെ.എൻ ബാലഗോപാൽ വിമർശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തിൻ്റെ വിയോജന വാദങ്ങൾ മുഖ്യമന്ത്രി വി.ഡി സതീശൻ തള്ളി. കെ.എൻ ബാലഗോപാലിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകൾ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാൽ, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.