> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിയന്ത്രണം വിട്ട് കാർ തോട്ടിൽ വീണു
- URL: https://www.vaikomvartha.com/niyntrnnn-vitttt-kaa-tootttti-viinnu/
- Published: 2026-09-14T14:35:17.000Z
- Updated: 2026-09-14T14:35:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: പൊന്നുരുക്കുംപാറ സ്വദേശിയും കുമരകം പഞ്ചായത്തിലെ ജീവനക്കാരനുമായ ജഗദീഷ് സഞ്ചരിച്ചരുന്ന കാറാണ് ഇന്ന് രാവിലെ ചക്കാല കവലക്ക് അടുത്തുള്ള തോട്ടിൽ വീണത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കാർ തോട്ടിൽ വീണത് കണ്ട സ്‌കൂൾ ബസ് ഡ്രൈവർ സമീപത്തെ കടയിൽ വിവരമറിച്ചു. കടക്കാരൻ സന്തോഷ് നാട്ടുകാരുമായി എത്തി ജഗദീഷിനെ കാറിൽ നിന്ന് പുറത്തെടുത്ത് തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലകത്തെ സ്‌കൂളിൽ മക്കളെ വിട്ടതിന് ശേഷം ജഗദീഷ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ രക്തസമ്മർദ്ദം ഉയർന്ന് കാറിൻ്റെ നിയന്ത്രണം വിട്ടതെന്നാണ് വിവരം.