> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ.എസ്.എസ്. ഓണാഘോഷവും കുടുംബ സംഗമവും
- URL: https://www.vaikomvartha.com/nss-news/
- Published: 2026-08-16T07:34:58.000Z
- Updated: 2026-08-16T07:34:58.000Z
- Author:  Vaikom Vartha News Desk
- Tags: Local News

മറവൻതുരുത്ത്: മറവൻതുരുത്ത് 1406-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗം കുടുംബങ്ങളുടെ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.  
താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം.നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രിസിഡൻ്റ് വി.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ നായർ. യൂണിയൻ ഭാരവാഹികളായ എൻ. മധു, എസ്.യു. കൃഷ്ണകുമാർ, കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹൻ എന്നിവർ പ്രസംഗിച്ചു.  
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി. കരയോഗം വൈസ് പ്രസിഡണ്ട് രാധാകൃഷ്ണ പണിക്കർ, ഖജാൻജി ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ നെടുമ്പള്ളി, വനിതാ സമാജം പ്രസിഡണ്ട് സരസമ്മ, സെക്രട്ടറി ലിഷ ബിനു, ഗീതാ അശോകൻ എന്നിവർ നേതൃത്വം നൽകി.