> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ  ഭാരവാഹികളെ തിരഞ്ഞെടുത്തു
- URL: https://www.vaikomvartha.com/nss-vaikom/
- Published: 2026-04-18T14:40:33.000Z
- Updated: 2026-04-18T14:40:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ വാർഷികവും തിരഞ്ഞെടുപ്പ് പൊതുയോഗവും യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തി. താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 93 എൻ.എസ്.എസ് വനിതാ സമാജങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്ത്വം നൽകി.  
വനിതാസമാജം യൂണിയൻ ഭാരവാഹികളായി കെ. ജയലക്ഷമി കീഴൂർ (പ്രസിഡന്റ്), ജയാ രാജശേഖരൻ ഉദയനാപുരം (വൈസ് പ്രസിഡന്റ്), ശ്രീകല ദിലീപ് ഞീഴൂർ (സെക്രട്ടറി), ശോഭ കുമാരി ടി.വി പുരം (ജോയിന്റ് സെക്രട്ടറി), സി.എൻ. ഓമന കടുത്തുരുത്തി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. പതിനഞ്ച് അംഗ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ എൻ. മധു, സുരേഷ് ബാബു, എസ്.യു. ക്യഷ്ണകുമാർ, ആർ. പ്രദീപ് കുമാർ, കെ.എൻ. നാരായണൻ നായർ, എസ്. മുരുകേശൻ എന്നിവർ പ്രസംഗിച്ചു.