> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഷ്ടമായതെല്ലാം തിരിച്ചു പിടിക്കും: വി.ഡി. സതീശൻ
- URL: https://www.vaikomvartha.com/nssttmaaytellaan-tiriccu-pittikkun-vi-ddi-stiish/
- Published: 2026-02-25T13:19:48.000Z
- Updated: 2026-02-25T13:19:48.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ** 

വൈക്കം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം വൈക്കത്ത് സമാപിച്ചു.

0:00 

/1:31 

1× 

  
ഉച്ചയോടെ വൈക്കത്ത് എത്തിയ യാത്രയെ വടക്കേ നടയിൽ നിന്ന് പ്രവർത്തകർ സ്വീകരിച്ചാനയിച്ചു. തുടർന്ന് ബോട്ട് ജെട്ടിക്ക് സമീപം ചേർന്ന സമ്മേളനം എൻ.കെ. പ്രേചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അദ്ധ്യത വഹിച്ചു.  
ഇടത് ഭരണം തകർത്തത് എല്ലാം യു. ഡി. എഫ് തിരിച്ച് പിടിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാൽ മതിയെന്നും വർഗ്ഗീയത പറയരുതെന്നും പറഞ്ഞ വി.ഡി.സതീശൻ പറഞ്ഞു. സംസ്ഥാന ഖജനാവിൽ പൂച്ചനെറ്റ് കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി. കെ. ശ്രീകണ്ഠൻ എം. പി, ഫ്രാൻസിസ് ജോർജ് എം.പി, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, വിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി എംകെ ഷിബു, അബ്ദുൽ സലാം റാവുത്തർ, മോഹൻ' ഡി.ബാബു, ഇ.ജെ. അഗസ്തി, ജോസഫ് വാഴക്കൻ, കെ.സി. ജോസഫ് , രമേഷ് പിഷാരടി തുടങ്ങിയവർ പങ്കെടുത്തു.  
കെ.പി. സി.സി. സാംസ്ക്കാരിക സമിതിയുടെ 'കള്ളനും കപ്പിത്താനും' എന്ന നാടകത്തോടെ യായിരുന്നു സമ്മേളവേദിയിൽ പരിപാടികൾ രാവിലെ തുടങ്ങിയത്. ഇന്ന് ഏറ്റുമാനൂർ ,കടുത്തുരുത്തി എന്നിവടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾക്ക് ശേഷമാണ് പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം വൈക്കത്ത് സമാപിച്ചത്. തുടർന്ന് യാത്ര വേമ്പനാട്ടു കായൽ കടന്ന് തവണക്കടവ് വഴി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു.