> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം
- URL: https://www.vaikomvartha.com/nursing-indo-american-chemmanakari/
- Published: 2026-06-06T14:32:27.000Z
- Updated: 2026-06-06T14:32:27.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, ബി.സി.എഫ്. നഴ്‌സിങ് കോളേജില്‍ നിന്നും ബി.എസ്.സി. നഴ്‌സിങ് പൂര്‍ത്തിയാക്കിയ 14-ാമത് ബാച്ചിലെ 49 വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ഹോണറബിള്‍ ഡയറക്ടര്‍ പ്രൊഫ.വി.വി. ഉണ്ണിക്കൃഷ്ണന്‍ ബിരുദദാനം നിര്‍വ്വഹിച്ചു. ബി.സി.എഫ്. ചെയര്‍മാന്‍ ഡോക്ടര്‍ കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബി.സി.എഫ്. ഡയറക്ടര്‍ പി. കമലാസനന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എം. വര്‍ഗ്ഗീസ്, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നിഷ വില്‍സണ്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആര്‍. വിശ്വപ്രിയ, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ഉന്നത വിജയത്തിന് പരിശീലനം നല്‍കിയ അധ്യാപകരെ അനുമോദിച്ചു. കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ഡിഗ്രി പരീക്ഷയില്‍ 29 ഡിസ്റ്റിങ്ഷനോടെ അഞ്ചാമത്തെ തവണയും ബി.സി.എഫ്. നഴ്‌സിങ് കോളേജ് 100 ശതമാനം വിജയം കരസ്ഥമാക്കി.