> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഞെട്ട്യത്തറ ഭദ്രകാളി ക്ഷേത്രത്തില്‍ പുണര്‍തം മഹോത്സവം
- URL: https://www.vaikomvartha.com/nyettttyttrr-bhdrkaalli-ksseetrttil-punnrtn-mhootsvn/
- Published: 2026-03-27T13:15:58.000Z
- Updated: 2026-03-27T13:15:58.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുണര്‍തം മഹോത്സവവും ദേവിക്ക് പൊങ്കാല സമര്‍പ്പണവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.  
വെള്ളിയാഴ്ച രാവിലെ പന്തീരടി പൂജക്ക് ശേഷം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, പാണാവള്ളി അമ്പാടി ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും പൊങ്കാല പൂജയും നടത്തി. പൊങ്കാല സമര്‍പ്പണത്തിനെത്തിയ ഭക്തരുടെ അടുപ്പിലേക്ക് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ ദീപം പകര്‍ന്നു. ഉച്ചക്ക് മഹാപ്രസാദഊട്ട്, വൈകിട്ട് ദേശതാലപ്പൊലി, സോപാന സംഗീതം, ദീപാലങ്കാരവും ദീപക്കാഴ്ചയും, കുംഭകുട അഭിഷേകവും, വടക്കുപുറത്ത് ഗുരുതിയും നടത്തി. ഏഴാംപൂജ ഏപ്രില്‍ 3ന് നടത്തും.