> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു
- URL: https://www.vaikomvartha.com/obit-news-2/
- Published: 2026-08-01T12:08:05.000Z
- Updated: 2026-08-01T13:33:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വെള്ളൂർ: കോൺഗ്രസ് നേതാവ് കരിപ്പാടം നെടുംചിറയിൽ എൻ.എം. താഹ (82) നിര്യാതനായി. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിക്കുമ്പോഴാണ് കേരളത്തിലെ ആദ്യത്തെ ജനകീയ പാലമായ തട്ടാവേലി പാലം നിർമ്മിക്കുന്നത്. നേരേകടവ്- മാക്കേകടവ് പാലമടക്കമുള്ള നിരവധി പദ്ധതികളുടെ നിർമ്മാണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ദാര്യ: ഐഷാ ബീവി. മക്കൾ : മിർസ (കെ.എസ്.ഇ.ബി), മൈസ (ദുബായ്), മെറീന ക്രാക്കനാട്), മുഹമ്മദ് മർസൂഖ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്). മരുമക്കൾ: സുനിൽ പെരുമ്പാവൂർ, നിയാസ് ദുബായ്, അനീർ കാക്കനാട്.