> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നൗഷാദ്
- URL: https://www.vaikomvartha.com/obituary-2-10/
- Published: 2026-09-13T15:22:10.000Z
- Updated: 2026-09-13T15:22:10.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാരനും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ തലയോലപ്പറമ്പ് കുട്ടോംപറമ്പില്‍ നൗഷാദ് (52) നിര്യാതനായി. ഇന്നലെ വൈക്കത്ത് ട്രാവന്‍കൂര്‍ സിമന്റ്‌സ് മുന്‍ ജീവനക്കാരന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൗഷാദിനെ വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  
മരണപ്പെടുകയായിരുന്നു.  
തലയോലപ്പറമ്പില്‍ മുസ്‌ലിം ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന നൗഷാദ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിലും യുവജന റാലിയിലും പങ്കെടുത്തിരുന്നു.  
മുസ്‌ലിം ലീഗ് വൈക്കം നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പരേതനായ സീതി സാഹിബിന്റെ മകനാണ്.  
തലയോലപ്പറമ്പ് ജുമാമസ്ജിദില്‍ ഖബറടക്കം നടത്തി.  
ഭാര്യ: റസിയ കൊച്ചി കിഴക്കേപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: സ്വാലിഹ (ടി.കെ.എം. എഞ്ചിനീയറിംഗ് കോളെജ് കൊല്ലം), സാലിഹ് (ഇലാഹിയ എഞ്ചിനീയറിംഗ് കോളോജ് മൂവാറ്റുപുഴ)