> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രമുഖ എഴുത്തുകാരനും പി.ആർ.ഡി മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു
- URL: https://www.vaikomvartha.com/obituary-2-7/
- Published: 2026-08-01T13:45:30.000Z
- Updated: 2026-08-01T13:45:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം.: പ്രമുഖ എഴുത്തുകാരനും വിവര-പൊതുജനസമ്പർക്ക വകുപ്പ് (PRD) മുൻ ഡയറക്ടറുമായിരുന്ന തോട്ടം രാജശേഖരൻ അന്തരിച്ചു. മാധ്യമപ്രവർത്തകൻ, പ്രഭാഷകൻ, സാംസ്കാരിക സംഘാടകൻ എന്നീ നിലകളിൽ അഞ്ചര പതിറ്റാണ്ടിലേറെയായി സാംസ്കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മുൻ വി.സി കൂടിയായിരുന്ന അദ്ദേഹം സർവകലാശാലയുടെ രൂപീകരണത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിവര-പൊതുജനസമ്പർക്ക വകുപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം വകുപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. സാഹിത്യത്തിലെ വിവിധ മേഖലകളിൽ തന്റെതായ മുദ്ര പതിപ്പിച്ച തോട്ടം രാജശേഖരൻ നിരൂപണം, ഉപന്യാസം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  
അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.