> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശിവഗിരി മഠം എ.വി അശോകൻ അന്തരിച്ചു
- URL: https://www.vaikomvartha.com/obituary-6/
- Published: 2026-09-01T16:16:46.000Z
- Updated: 2026-09-01T17:32:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പു്: പ്രശസ്ത ശ്രീ നാരായണ ധർമ്മ പ്രചാരകനും മുൻ ശിവഗിരി മഠം അന്തേവാസിയും ശിവഗിരി മാസികയുടെ എഡിറ്ററുമായിരുന്ന എ.വി അശോകൻ (74) അന്തരിച്ചു. ശ്രീ നാരായണ ഗുരു കൃതികളെ അടിസ്ഥാനമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ഗുരുദേവ ദർശനം അവലോകനങ്ങൾ, ദാമ്പത്യം ശ്രീനാരായണ ധർമ്മത്തിൽ, ഗുരുദേവ സൂക്തങ്ങൾ, കെ.ആർ നാരായണൻ ജീവചരിത്രം എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: ശോഭ അശോകൻ, മക്കൾ: ആരതി അശോകൻ, ആമോദ് അശോകൻ, മരുമകൻ: സോന പ്രതാപ്. സംസ്ക്കാരം സെപ്റ്റംബർ 2 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.