> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ധനവില വീണ്ടും കുത്തനെ കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
- URL: https://www.vaikomvartha.com/oil-price/
- Published: 2026-05-25T02:48:52.000Z
- Updated: 2026-05-25T02:48:52.000Z
- Author:  Vaikom Vartha News Desk
- Tags: Main News

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുപ്രകാരം പെട്രോളിന് ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും അധികമായി നൽകേണ്ടിവരും. തുടർച്ചയായ വിലവർധനവ് സാധാരണ ജനങ്ങളുടെ കുടുംബബജറ്റിന് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ധനച്ചെലവ് കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും പൊതുഗതാഗത നിരക്കുകളും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഇന്ധനവില ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. വിലവർധനവ് വരും ദിവസങ്ങളിൽ വിവിധ മേഖലകളിലെ ചെലവുകളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530080-24.jpg)

### ഇന്ധന വില വർദ്ധന, ചെലവ് താങ്ങാനാവില്ലെന്ന് ബസുടമകൾ

ഡീസല്‍ വില വര്‍ദ്ധന തുടര്‍ന്നാല്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തു സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍.

ഗതികേടുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.