> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണക്കിറ്റ് വിതരണം ചെയ്തു
- URL: https://www.vaikomvartha.com/omam-thalayolaparambu-news/
- Published: 2026-08-19T13:13:45.000Z
- Updated: 2026-08-19T13:13:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ശ്രീഭദ്ര കുടുംബ യോഗത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അബ്ദുൽ സലീം നിർവഹിച്ചു. യോഗത്തിൽ ജോയിന്റ് സെക്രട്ടറി അനീഷ് കണ്ടത്തിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. കുടുംബയോഗം പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജേന്ദ്രൻ വടക്കലാട്ട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.