> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണത്തിന് കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
- URL: https://www.vaikomvartha.com/onam-100-adika-train/
- Published: 2026-07-06T12:55:21.000Z
- Updated: 2026-07-06T12:55:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഭുവനേശ്വർ: ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-12.jpg)

ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.