> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓണം ഖാദി മേളയ്ക്ക് നാളെ തുടക്കം
- URL: https://www.vaikomvartha.com/onam-khadi-mela-vaikom-news/
- Published: 2026-08-04T06:32:48.000Z
- Updated: 2026-08-04T06:32:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന **'ഓണം ഖാദി മേള 2026'** നാളെ (05-08-2026, ബുധൻ) ഉദയനാപുരത്തുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരംഭിക്കും. ഖാദി ഉൽപ്പന്നങ്ങൾക്ക് 30% പ്രത്യേക റിബേറ്റ് മേളയിൽ ലഭ്യമാണ്. കൂടാതെ, സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിലെ ജീവനക്കാർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-13.jpg)

മേളയിൽ നിന്ന് ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വൻ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ കാർ,രണ്ടാം സമ്മാനം സുസൂക്കി ആക്സസ് 125 സ്കൂട്ടർ,മൂന്നാം സമ്മാനം ₹5,000 വിലയുള്ള 30 ഖാദി ഗിഫ്റ്റ് വൗച്ചറുകൾ**.** കൂടാതെ ഓരോ ₹1,000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ലഭിക്കുന്നതായിരിക്കും. ആഴ്ചതോറും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ ₹3,000 വിലയുള്ള ഖാദി ഗിഫ്റ്റ് വൗച്ചറുകൾ നേടാനുള്ള അവസരവുമുണ്ട്. ഈ ഓണക്കാലത്ത് ഗുണമേന്മയുള്ള ഖാദി ഉൽപ്പന്നങ്ങൾ സ്വന്തമാക്കി ആനുകൂല്യങ്ങളും ആകർഷകമായ സമ്മാനങ്ങളും നേടാൻ എല്ലാവരും മേള പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.