> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓഫറുകളുടെ ആഘോഷവുമായി സപ്ലൈകോ ഓണം മേള
- URL: https://www.vaikomvartha.com/onam-mela-kottayam/
- Published: 2026-08-13T12:46:13.000Z
- Updated: 2026-08-13T16:52:01.000Z
- Description: കോട്ടയം: അത്തം, ഉത്രാടം, ഓണം കിറ്റുകളുമായി സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷമാണ് ഇത്തവണ.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

കോട്ടയം: അത്തം, ഉത്രാടം, ഓണം കിറ്റുകളുമായി സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷമാണ് ഇത്തവണ. ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിലുള്ളത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് ലഭിക്കും. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്ന് 380 രൂപ കുറച്ച് 1500 രൂപയ്ക്കും, 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും ലഭിക്കും. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങി ഒൻപത് പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് വിൽക്കുന്നത്. ഓണസമ്മാനമായി നൽകാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളുമുണ്ട്. 500, 1000 രൂപ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം.

ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും മേളയിലുണ്ട്.  
1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഓണക്കാലത്ത് 100 രൂപ മൂല്യമുള്ള ഒരു കൂപ്പൺ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റഡീം ചെയ്യാം. 1000 രൂപയുടെ ഓരോ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനം നൽകും. മോട്ടോർ സൈക്കിൾ, സ്വർണ നാണയങ്ങൾ, വാഷിംഗ് മെഷിനുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് സമ്മാനങ്ങൾ.

```
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ

```

എഴുപതോളം വിവിധ ബ്രാൻഡഡ് എഫ്.എം.സി.ജി കമ്പനികളുടെ മുന്നൂറിലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഉണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങളും ചേർത്തുള്ള പ്രത്യേക കോംബോ ഓഫറുകളും ഉണ്ട്. ഒരോ റേഷൻ കാർഡിനും ഓഗസ്റ്റ് മാസത്തെയും സെപ്റ്റംബർ മാസത്തെയും സബ്സിഡി സാധങ്ങൾ മേളയിൽ നിന്ന് ഒരുമിച്ചു വാങ്ങാനും കഴിയും. സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കാൻ റേഷൻ കാർഡുമായി എത്തണം.

```
പ്രധാന ഉൽപ്പന്നങ്ങളുടെ സബ്‌സിഡി വില(സബ്‌സിഡിയില്ലാതെയുള്ള വില ബ്രായ്ക്കറ്റിൽ
```

ചെറുപയർ (1കിലോ): 85(103)  
ഉഴുന്ന് (1കിലോ): 87(131)  
കടല (1 കിലോ): 63(84)  
വൻപയർ (1 കിലോ): 68(100)  
തുവര പരിപ്പ് (1 കിലോ): 83(114)  
മുളക് (1 കിലോ): 136.50(268)  
മല്ലി (500 ഗ്രാം): 47.25(105)  
പഞ്ചസാര (1 കിലോ): 34.65(49)  
വെളിച്ചെണ്ണ (1 ലിറ്റർ): 249(270)  
ജയ അരി (1 കിലോ): 33(43)  
മട്ട അരി (1 കിലോ): 33(42)  
പുഴുക്കലരി / പച്ചരി (1 കി.ഗ്രാം) 27