> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നീരീക്ഷണം: ജില്ലാ കളക്ടര്‍
- URL: https://www.vaikomvartha.com/onam-vipani-kottayam/
- Published: 2026-08-17T13:38:06.000Z
- Updated: 2026-08-17T13:38:06.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

കോട്ടയം: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നിര്‍ദേശം. പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് കളക്ടറുടെ കർശന നിർദേശം ഉണ്ടായത്. താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും. അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-1.jpg)

ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍,പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന തടയും അളവുകളും തൂക്കങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതിനും ശക്തമായ പരിശോധന ഉണ്ടാകും..സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാര്‍ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

**പരാതി അറിയിക്കാം**

ജില്ല, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

```
  താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍

            വൈക്കം

```

താലൂക്ക് സപ്ലൈ ഓഫീസർ- 9188527362  
ഇൻസ്‌പെക്ടർ, ലീഗൽ മെട്രോളജി- 8281698048  
ഫുഡ് സേഫ്റ്റി ഓഫീസർ- 7593873316

```
               കോട്ടയം

```

താലൂക്ക് സപ്ലൈ ഓഫീസർ - 9188527359  
ലീഗൽ മെട്രോളജി അസിസ്റ്റന്‍റ് കൺട്രോളർ- 8281698045  
ഫുഡ് സേഫ്റ്റി ഓഫീസർ- 8943346586

**ചങ്ങനാശേരി**  
താലൂക്ക് സപ്ലൈ ഓഫീസർ- 9188527358  
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍- 8281698047  
ഭക്ഷ്യ സുരക്ഷ ഓഫീസർ - 8943346587

**മീനച്ചിൽ**  
താലൂക്ക് സപ്ലൈ ഓഫീസർ-9188527360  
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍-8281698049  
ഭക്ഷ്യ സുരക്ഷ ഓഫീസർ-8943346543

```
             കാഞ്ഞിരപ്പള്ളി

```

താലൂക്ക് സപ്ലൈ ഓഫീസർ- 9188527361  
ലീഗൽ മെട്രോളജി ഇന്‍സ്പെക്ടര്‍- 8281698050  
ഭക്ഷ്യ സുരക്ഷ ഓഫീസർ- 8943346541

```
      ജില്ലാതല കണ്‍ട്രോള്‍ റൂം

```

9188527319 - ജില്ലാ സപ്ലൈ ഓഫീസർ  
8281698051- ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി  
8943346185 - അസിസ്റ്റന്റ് കമ്മീഷണർ, ഫുഡ് സേഫ്റ്റി