> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൊടിയിലെ പൂക്കൾ മറന്ന് മലയാളി: വിപണി പിടിച്ചെടുത്ത് കൃത്രിമപ്പൂക്കൾ
- URL: https://www.vaikomvartha.com/onam-vipani-vaikom/
- Published: 2026-08-21T14:20:27.000Z
- Updated: 2026-08-24T15:29:41.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: പൂക്കളുടെ കാലമാണ് ഓണക്കാലം. തൊടികൾ തന്നെ ഇല്ലാതാകുന്ന കാലത്ത് പൂക്കൾ വിപണിയിൽ നിന്ന് വാങ്ങുകയാണ് ഓണക്കാലത്ത് മലയാളികൾ. വില കേട്ടാൽ ഞെട്ടലെങ്കിലും പൂക്കൾ അനിവാര്യം തന്നെ. അവിടെയാണ് ഒറിജിനലിനെ വെല്ലുന്ന കൃതൃമപൂക്കൾ വിപണി കൈയ്യടക്കുന്നത്. 

വൈക്കം പടിഞ്ഞാറെ നടയിലെ രതീഷിൻ്റെ കമ്മത്ത് സ്‌റ്റോർസിൽ ഈ പൂക്കൾ വാങ്ങാൻ തിരക്കേറുകയാണ്. ബന്തി, മുല്ലപൂ, മുല്ലമൊട്ട് തുടങ്ങി ആർട്ടിഫിഷ്യൽ പൂക്കളാണ് തരംഗമാകുന്നത്. പ്ലാസ്റ്റിക്കിലും തുണിയിലുമൊക്കെയായി ഒർജിനൽ തോൽക്കുന്ന പൂക്കളാണ് ഏതാനും വർഷങ്ങളായി വിപണിയിൽ ശ്രദ്ധേയമാകുന്നത്. വിലകുറവും കൂടുതൽ നാൾ ഉപയോഗിക്കാനാവും എന്നതുമാണ് ഈ ഡ്യൂപ്ലിക്കേറ്റ് പൂവിന് വിപണി സാധ്യതയേറ്റുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666558-13.jpg)

ഓണക്കാലത്ത് തലയിൽ വയ്ക്കാൻ മുല്ലപ്പൂവും മുല്ലമൊട്ടും 20 മുതൽ 45 രൂപ വരെ കൊടുത്താൽ കിട്ടും. സ്ഥാപനങ്ങൾ അലങ്കരിക്കാനും ആത്യാവശ്യ വേണമെങ്കിൽ പൂക്കളത്തിൽ വയ്ക്കാനും പറ്റുന്നതാണ് മീറ്ററിന് 35 മുതൽ 250 രൂപ വരെ വിലവരുന്ന പൂമാലകൾ. കുറഞ്ഞ ചിലവിൽ പൂവലങ്കാരം പൊടിപൊടിക്കാം, ആരും മണം പിടിക്കാൻ വന്നില്ലെങ്കിൽ സംഭവം പൂക്കൾ തന്നെ...