> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷൻ ഓണസംഗമം
- URL: https://www.vaikomvartha.com/onamsangamam/
- Published: 2026-08-19T14:59:05.000Z
- Updated: 2026-08-19T14:59:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള സ്‌റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ വൈക്കം ഗ്രൂപ്പിന്റെ ഓണസംഗമവും, ഗ്രൂപ്പ് കണ്‍വെന്‍ഷനും, പുതിയ ഗ്രൂപ്പ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-16.png)

സംസ്ഥാനപ്രസിഡന്റ് ആര്‍. ഷാജി ശര്‍മ്മ ഓണസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍. മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.പി. ഗോപീകൃഷ്ണന്‍, സെക്രട്ടറി പി.എ ഹരികുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആനയറ ചന്ദ്രന്‍, സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് ടി. ചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ മുരളീധരന്‍ നായര്‍, സെക്രട്ടറിയേറ്റ് അംഗം എം.ജി. ക്യഷ്ണകുമാര്‍, രാഹുല്‍ രാധാകൃഷ്ണന്‍, ശിവദാസ്, വി.കെ. അശോക് കുമാര്‍, എം.എന്‍ സജീവ് എന്നിവര്‍ പ്രസംഗിച്ചു.