> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'ഓണത്തുമ്പികൾക്കൊപ്പം'
- URL: https://www.vaikomvartha.com/oonnttumpik-kkoppn/
- Published: 2026-08-19T15:39:44.000Z
- Updated: 2026-08-19T15:39:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് കെ.ആർ. മെമ്മോറിയൽ ജ്ഞാനപ്രദായിനി വായനശാലയുടെ ആഭിമുഖ്യത്തിൽ അസ്സീസി ആശാഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി 'ഓണത്തുമ്പികൾക്കൊപ്പം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം  
ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 ന്  
​തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-6.jpg)

ലൈബ്രറി കമ്മിറ്റി വൈസ് പ്രസിഡന്റ് ജോൺ തറപ്പേൽ അദ്ധ്യക്ഷത വഹിക്കും.  
അസ്സീസി ആശാഭവനിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സമ്മാനദാനം, ഓണസദ്യ എന്നിവയാണ് ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ.