> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓക്സിജന്റെ പുതിയ ഷോറൂം ഈരാറ്റുപേട്ടയില്‍ തുറന്നു: ഉദ്ഘാടന ഓഫറുകള്‍ തുടരുന്നു
- URL: https://www.vaikomvartha.com/oxigen-kottayam-4/
- Published: 2026-10-22T05:09:23.000Z
- Updated: 2026-10-22T05:09:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഈരാറ്റുപേട്ടയിലെ പുതിയ ഷോറൂം അഡ്വ.എം.ജെ. സെബാസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ.തോമസ്, അജ്മി ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കെ. അബ്ദുള്‍ഖാദര്‍, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ വി.പി. നാസര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ശ്രീകല, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, ഈരാറ്റുപേട്ട നഗരസഭാംഗം ഷിയാസ് മുഹമ്മദ് സി.സി.എം., വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
ഓക്സിജന്റെ 48-ാംമത്തെ ഷോറൂമാണ് ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, എ.സി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.  
ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരം ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്.  
ഓക്‌സിജനിലെ മൊബൈല്‍ കാര്‍ണിവെല്ലിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് പ്രത്യേക ഓഫറും ഉണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍.ഇ.ഡി ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.  
മൊബൈല്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്‍കുന്ന അധികവാറന്റി സ്‌കീമുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൊബൈല്‍ കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും 30 രൂപ മാറ്റിവെച്ചാല്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏത് കണ്ടീഷനിലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് കുറഞ്ഞത് 1000 രൂപ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കുന്നുണ്ട്.  
ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്. ഫോണ്‍: 9020100100.