> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓക്‌സിജന്റ 26-ാം വാര്‍ഷികം; നറുക്കെടുപ്പിലൂടെ ലാപ്‌ടോപ്പ് സ്വന്തമാക്കി തുളസീധരന്‍ പിള്ള
- URL: https://www.vaikomvartha.com/oxigen-luckydrow-winner/
- Published: 2026-05-05T13:06:57.000Z
- Updated: 2026-05-05T13:27:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ കൊട്ടാരക്കര എഴുകോണ്‍ അമ്പലത്തുംകാല മേലേവിള പുത്തന്‍വീട്ടില്‍ തുളസീധരന്‍ പിള്ളയ്ക്ക് ലാപ്‌ടോപ്പ് സമ്മാനമായി ലഭിച്ചു. കൊട്ടാരക്കര ഓക്‌സിജന്റെ ഷോറൂമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് തുളസീധരന്‍ പിള്ള ഫ്രിഡ്ജ് വാങ്ങിയത്. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളില്‍ നിന്നും ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം നെഹ്റു സ്റ്റേഡിയം ജംഗ്ഷനിലെ ഓക്സിജന്‍ ഹെഡ് ഓഫീസില്‍ നടത്തിയ നറുക്കെടുപ്പിലാണ് തുളസീധരന്‍ പിള്ള വിജയിയായത്. ബജാജ് ഫിനാന്‍സ് ഏരിയാ സെയില്‍സ് മാനേജര്‍ സിബു ഭാസ്‌ക്കരന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.  
ഈ മാസം 31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എ.സി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

**ഫോൺ: 9020100100**.