> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സഖാവ് പി. കൃഷ്ണപിള്ളയെ അനുസ്മരിക്കാൻ ജന്മനാട്
- URL: https://www.vaikomvartha.com/p-krishnapillai/
- Published: 2026-08-17T11:09:38.000Z
- Updated: 2026-08-17T11:09:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ള ദിനം സി.പി.എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവിന്റെ ജന്മനാടായ വൈക്കത്ത് ഓഗസ്റ്റ് 19ന് വിപുലമായി ആചരിക്കും. ജനലക്ഷങ്ങളുടെ പ്രിയ സഖാവ് വിടവാങ്ങിയിട്ട് 78 വർഷങ്ങൾ പിന്നിടുകയാണ്. 1948ൽ ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് അദ്ദേഹം മരിച്ചത്. വൈക്കത്ത് പറൂപറമ്പിൽ 1906ലാണ് പി. കൃഷ്ണപിള്ളയുടെ ജനനം. സഖാക്കളുടെ സഖാവ് വിടവാങ്ങി 78 വർഷം പൂർത്തിയാക്കുമ്പോഴും ചരിത്രത്തിന്റെ ഏടുകളിൽ അദ്ദേഹം സമ്മാനിച്ച സമാനതകളില്ലാത്ത പോരാട്ട വീര്യം ഇന്നും ആവേശത്തോടെ ഓർക്കുകയാണ് ജന്മനാടായ വൈക്കത്തെ ജനങ്ങൾ. വൈക്കത്ത് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഏരിയ- ലോക്കൽ -ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കും. രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി പി. ശശിധരൻ പതാക ഉയർത്തും. വൈകിട്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് ചുവപ്പ് സേന മാർച്ചും ആയിരങ്ങൾ അണിനിരക്കുന്ന അനുസ്മരണ റാലിയും നടക്കും. തുടർന്ന് ബോട്ട് ജെട്ടിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ ഹരികുമാർ അദ്ധ്യക്ഷനാകും. സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി. ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.