> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും
- URL: https://www.vaikomvartha.com/p-s-c-ranklist-kalavathi-neetum/
- Published: 2026-05-20T07:53:13.000Z
- Updated: 2026-05-20T07:53:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാൻ മന്ത്രിസഭ തീരുമാനം. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കായി തിരിച്ചു നൽകി അതു പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.