> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാചക വാതകവുമായി കപ്പൽ ഗുജറാത്ത് തീരത്തെത്തി
- URL: https://www.vaikomvartha.com/paack-vaatkvumaayi-kpp-gujrraatt-tiirttetti/
- Published: 2026-03-27T05:45:10.000Z
- Updated: 2026-03-27T05:45:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂദൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പല്‍ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി. കപ്പലില്‍ 47,600 മെട്രിക് ടണ്‍ എല്‍.പി.ജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.

ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് എല്‍.പി.ജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികള്‍ ഇന്ന് ആരംഭിക്കും. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന കപ്പല്‍ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പല്‍ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റില്‍ നിന്ന് ചരക്ക് കയറ്റിയത്. എന്നാല്‍ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.