> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാചകവാതക സിലിണ്ടർ ബുക്കിംങ്ങിന് അപ്രഖ്യാപിത നിയന്ത്രണം
- URL: https://www.vaikomvartha.com/paackvaatk-silinntt-bukkinngngin-aprkhyaapit-niyntrnnn/
- Published: 2026-03-17T09:36:02.000Z
- Updated: 2026-03-17T09:36:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിംങ്ങിന് അപ്രഖ്യാപിത നിയന്ത്രണം. ഈ വർഷം 7 സിലിണ്ടർ വരെ എടുത്തവർക്ക് ബുക്കിംഗ് സാധ്യമാകുന്നില്ല. ഒരു വർഷം 12 സിലിണ്ടർ വരെയാണ് ഒരു കുടുംബത്തിന് എടുക്കാൻ കഴിയുന്നത്.അതിൽ ഇതിനകം 7 സിലിണ്ടർ എടുത്തവർക്ക് ബുക്ക് ചെയ്യാൻ അവസരമില്ലെന്നാണ് വിവരം. അതായത് അപ്രഖ്യാപിത നിയന്ത്രണം മാറുന്നതുവരെ ഇവർക്ക് ഇനി ബുക്കിംഗ് സാധ്യമാകില്ല. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണങ്ങളും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വിതരണ കമ്പനികൾ ബുക്കിംഗിന് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വിവരം