> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാക്കിസ്ഥാനില്‍ മോസ്ക്കിനുള്ളില്‍ ചാവേർ ആക്രമണം: മരണം 69
- URL: https://www.vaikomvartha.com/paakkisthaanil-mooskkinullllil-caavee-aakrmnnn-mrnnn-69/
- Published: 2026-02-06T16:08:33.000Z
- Updated: 2026-02-06T16:08:33.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മോസ്ക്കിനുള്ളില്‍ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ മരണസംഖ്യ 69 ആയി. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനമുണ്ടായത്. ഷിയ വിശ്വാസികള്‍ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തില്‍ ഗാർഡുകള്‍ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി.