> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാലം നിര്‍മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചു
- URL: https://www.vaikomvartha.com/paaln-nirmaannttin-65-lkssn-ruup-anuvdiccu/
- Published: 2025-10-11T09:42:50.000Z
- Updated: 2025-10-11T09:42:50.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: നഗരസഭ 26-ാം വാര്‍ഡില്‍ കണിയാംതോടിനു കുറുകെ പാലം നിര്‍മിക്കുന്നതിന് സി.കെ. ആശ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ അനുവദിച്ചു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം 17ന് വൈകിട്ട് 4.30ന് സി.കെ. ആശ എം.എല്‍.എ. നിര്‍വഹിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി അറിയിച്ചു.