> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഠനോപകരണ വിതരണം നടത്തി
- URL: https://www.vaikomvartha.com/padanopakarana-vitharanam-3/
- Published: 2026-06-01T13:22:58.000Z
- Updated: 2026-06-01T13:22:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖയിലെ അംഗങ്ങളുടെ കുട്ടികൾക്ക് യൂത്ത്മൂവ്വ്മെൻ്റിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. ശാഖാ പ്രസിഡൻ്റ് കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത്മൂവ്വ്മെൻ്റ് യൂണിയൻ സെക്രട്ടറി രമേശ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാഖാ സെക്രട്ടറി കെ.ജി. രാമചന്ദ്രൻ അനുമോദിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ് എം.വി. ബിനീഷ് വനിതാ സംഘം പ്രസിഡൻ്റ് സിനി രവി യൂത്ത്മൂവ്വ്മെൻ്റെ് പ്രസിഡൻ്റ് സി.ബി. ലിബിൻ, സെക്രട്ടറി ആർ. രാഹുൽ, വി.എൻ. റെജിമോൻ എന്നിവർ സംസാരിച്ചു